കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയാണെന്ന് സീതാറാം യെച്ചൂരി

ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിണ്. ബിജെപി നയങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്കെതിരാണ്. കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി. നിയഭസഭ മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ അഭിമുഖത്തില്‍ ഇന്ത്യയില്‍ ഒരു മൂലയില്‍ മാത്രമാണ് ഇടതുപക്ഷമുള്ളതെന്നും അത് കേരളത്തില്‍ മാത്രമാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. എന്നാല്‍ ഏറെ അപകടകരമായ ഒരു പ്രത്യേക ശാസ്ത്രമാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. അത് ഈ രാജ്യത്തിന് അപകടം സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് അവരെ ഇല്ലാതാക്കുന്നത് ഞങ്ങളുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഞങ്ങളുടെ പ്രത്യേയശാസ്ത്രം അപകടരമാകുന്നത്. ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന രാജ്യത്തിന് എതിരാകുന്ന രാജ്യത്തിന്റെ ഐക്യത്തിനെതിരായിട്ടുള്ള എല്ലാ നയങ്ങള്‍ക്കുമെതിരേയുള്ള ബദല്‍ ഇടതുപക്ഷം മുന്നോട്ട്‌വെക്കുന്നു. മനുഷ്യജീവിതത്തിനെതിരായിട്ടുള്ള വഴികള്‍ അടക്കുന്നതിനെതിരേയുള്ള ബദലായിട്ടുള്ള രീതികള്‍ ഇടതുപക്ഷം മുന്നോട്ട് വെക്കുന്നു. ഈ രാജ്യത്തെ പൊതുമുതല്‍ കൊള്ളയടിക്കുന്നതിനെതിരായുള്ള ബദല്‍ മുന്നോട്ട് വെക്കുന്നു. ആ ബദല്‍ നയത്തിന്റെ വേദിയായി കേരളം മാറുന്നു. അതുകൊണ്ടാണ് കേരളവും ഇടതുപക്ഷവും അപകടരമായി കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും തോന്നുന്നതെന്നും യെച്ചൂരി പറഞ്ഞു.