കണ്ണൂര്‍ വിസി നിയമനം; സര്‍ക്കാര്‍ നിലപാടിന് അംഗീകാരം

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും. വിസി നിയമനം ശരി വെച്ച സിംഗിള്‍ ബഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളി. വിസിയെ സര്‍ക്കാര്‍ പുനര്‍നിയമിച്ചത് ചട്ട പ്രകാരമാണെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്ചമാക്കി.

എന്നാല്‍ വിസി നിയമനം ശരി വെച്ച സിംഗിള്‍, ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നിയമനമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. പുനര്‍നിയമനം ശരിവച്ച സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിക്കാ പുതിയ നിയമനമല്ലാ മറിച്ച് പുനര്‍ നിയമനമാണ് നടത്തിയതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.