കണ്ണൂര്‍ വിസി നിയമനം; സിംഗിള്‍ ബഞ്ചിനെതിരായ അപ്പീലില്‍ വിധി ഇന്ന്

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് വിധി പറയുക. ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വൈസ് ചാന്‍സലറായി നിയമിച്ചത് ചോദ്യം ചെയ്താണ് അപ്പീലുമായി സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്.

വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയുള്‍പ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ നേരെത്തെയുള്ള കണ്ടെത്തല്‍. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നിയമനമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നുണ്ട്. പുനര്‍നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ നിയമനമല്ലാ മറിച്ച് പുനര്‍ നിയമനമാണ് നടത്തിയതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.