ആര്‍ എസ് എസ് നടപ്പാക്കിയ പൈശാചികമായ കൊലപാതമാണ് ഹരിദാസിന്റേതെന്ന് എ എ റഹീം

സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ച് ഡി വൈ എഫ് ഐ. ആര്‍ എസ് എസ് ആയുധം താഴെവെക്കണമെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. ആസൂത്രിതമായി കേരളത്തില്‍ അക്രമം സംഘടിപ്പിച്ച് സമാധാന അന്തരീക്ഷത്തെ തകര്‍ക്കണമെന്ന ലക്ഷ്യത്തോടെ ആര്‍ എസ് എസ് നടപ്പാക്കിയ പൈശാചികമായ കൊലപാതമാണ് ഹരിദാസന്റേതെന്ന് റഹീം പറഞ്ഞു. ഹരിദാസിനെ കൊലപ്പെടുത്തിയത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ഹരിദാസിന്റേത് മൃഗീയ കൊലപാതമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. കൊലപതാകം നടത്തിയത് പരിശീലനം നേടിയ ബിജെപി ആര്‍എസ്എസ് സംഘമാണ്. കൊലപാതകം ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നത്. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ഇവരുടെ ശ്രമം. ആര്‍ എസ് എസ് നടത്തുന്ന അക്രമങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സി പി ഐ എം പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍ പെട്ടുപോകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.