സിപിഐഎം സംസ്ഥാന സമ്മേളനം ഇന്നും തുടരും

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്നും തുടരും. സംഘടനാ റിപ്പോർട്ടിന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകും. റിപ്പോർട്ടിൽ സംസ്ഥാന കമ്മിറ്റിയിൽ ഇന്നും ചർച്ച തുടരും. സർക്കാരിൻറെ ഭാവി പ്രവർത്തന രേഖയും റിപ്പോർട്ടിനൊപ്പമുണ്ട്.കഴിഞ്ഞ നാലു വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുന്ന റിപ്പോര്‍ട്ടിന് രണ്ട് ഭാഗങ്ങളാണുള്ളത്.സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖ പുതുക്കി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. വിഭാഗീയത അവസാനിച്ചെങ്കിലും പരിഹരിക്കേണ്ട സംഘടനാ പ്രശ്‌നങ്ങള്‍ ബാക്കിയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു