ദീപുവിന്റെ മരണം; കൊവിഡ് മാനദണ്ഡം ലംഖിച്ച 1000 ടി 20 പ്രവർത്തകർക്കെതിരെ കേസെടുത്തു

എറണാകുളം കിഴക്കമ്പലത്ത് കൊവിഡ് മാനദണ്ഡം ലംഖിച്ച ടി 20 പ്രവർത്തകർക്കെതിരെ കേസെടുത്തു. ദീപിവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 1000 പേർക്കെതിരെയാണ് കേസെടുത്തത്. ഗതാഗത തടസം സൃഷ്‌ടിച്ചതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും കേസെടുത്തു. കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്‍റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് രാത്രിയോടെ പൊലീസിന് കിട്ടിയേക്കും.

തലയ്ക്ക് പിന്നിൽ കാണപ്പെട്ട രണ്ട് ക്ഷതങ്ങളാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട് കിട്ടിയശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഇതിന്‍റെ ഭാഗമായി അറസ്റ്റിലായ നാലു സിപിഎം പ്രവർത്തകരെയും കസ്റ്റഡിയിൽ വാങ്ങാൻ നാളെ കോടതിയെ സമീപിക്കും. കൃത്യത്തിന് പിന്നിൽ കരുതിക്കൂട്ടിയുളള ആസൂത്രണമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രദേശത്ത് കനത്ത പൊലീസ് കാവലും എർപ്പെടുത്തിയിട്ടുണ്ട്.