മോഡലുകളുടെ മരണത്തിൽ ദുരൂഹത വർദ്ധിച്ചെന്ന് മോഡലിന്റെ കുടുംബം

മോഡൽ അൻസി കബീറിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിയെ വീണ്ടും കാണും. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ ദുരൂഹത വർധിച്ചെന്ന് ബന്ധു എ നസിമുദീൻ പറഞ്ഞു. ആദ്യഘട്ടത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമാണ്. എന്നാൽ റോയ് വയലാറ്റിനെ സംരക്ഷിക്കാൻ നീക്കം നടന്നു. വാഹനമോടിച്ചയാളെ വീണ്ടും ചോദ്യം ചെയ്യണമെന്നും ഹാർഡ് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. അതേസമയം കൊച്ചിയിൽ മോഡലുകളുടെ അപകട മരണത്തിൽ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ്,സൈജു തങ്കച്ചൻ ഉൾപ്പെടെ എട്ട് പ്രതികളാണ് ഉള്ളത്. പ്രേരണാകുറ്റം,മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോർട്ട്.
നമ്പർ 18 ഹോട്ടൽ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. റോയ് വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജൻറെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കാണാതായ ഹാ‍ർഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിൻറെ കുടുംബത്തിൻറെ ആവശ്യം.