തോട്ടടയില്‍ വിവാഹഘോഷയാത്രക്കിടെ ബോംബെറിഞ്ഞുള്ള കൊലപാതകത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കണ്ണൂര്‍ മേയര്‍ അഡ്വ. ടിഒ മോഹനന്‍. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കൊല്ലപ്പെട്ട ജിഷ്ണുവും ഏച്ചൂരിലെ സിപിഎം പ്രവര്‍ത്തകനാണ്. കൊലപാതകത്തിന്റെ തലേന്ന് ബോംബേറ് പരിശീലനം നടന്നിട്ടുണ്ട്. ചേലോറയിലെ മാലിന്യ സംസ്‌കരണ സ്ഥലത്തായിരുന്നു പരീക്ഷണം. ഇവിടെ നിന്നും അര്‍ധരാത്രി വലിയ ശബ്ദത്തിലുള്ള പൊട്ടിത്തെറി ഉണ്ടായിരുന്നെന്നും മേയര്‍ പറഞ്ഞു. ബോംബ് നിര്‍മ്മിക്കുന്നതില്‍ വിശദമായ അന്വേഷണം വേണമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.