കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. തോട്ടട മനോരമ ഓഫീസിന് സമീപത്താണ് ബോംബേറുണ്ടായത്. ഇന്നലെ സമീപപ്രദേശത്തെ ഒരു വിവാഹ വീട്ടിലുണ്ടായ തര്‍ക്കത്തുടര്‍ച്ചയായാണ് യുവാവിനു നേരെ ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.