മണിപ്പൂർ തെരഞ്ഞെടുപ്പ്; ബിജെപിക്ക് തിരിച്ചടി, 1400 പേർ കോൺഗ്രസിൽ ചേർന്നു

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി. 1400 പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഇംഫാൽ വെസ്റ്റിലെ നൗരിയ പഖംഗലക്പ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി എസ് മനാട്ടൻ നവാഗതരെ ഷാൾ അണിയിച്ച് സ്വീകരിച്ചു. നേരത്തെ 780 പേർ ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു.ജന ക്ഷേമത്തേക്കാൾ അഴിമതിയും കള്ളക്കടത്തുകാരെയും പിന്തുണച്ച് ബിജെപി നേതാക്കൾ ലാഭം സമ്പാദിക്കുകയാണെന്ന് എസ് മനാട്ടൻ ആരോപിച്ചു. ബിജെപി ഭരണം നടത്തുന്നത് ജനങ്ങൾക്ക് വേണ്ടിയല്ല. അഴിമതിയും മയക്കുമരുന്നും വേരോടെ പിഴുതെറിയാൻ മുദ്രാവാക്യം വിളിക്കുന്ന നേതാക്കളിൽ ഭൂരിഭാഗവും ഈ സമ്പ്രദായത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു.