സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ കാര്‍ അപകടത്തില്‍ പെട്ടു. ജയരാജന് കാല്‍മുട്ടിന് പരിക്കേറ്റു. മമ്പറം കായലോട് വെച്ചാണ് അപകടം. ജയരാജന്‍ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന കുട്ടിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.