കേരളത്തെ കുറിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമർശത്തിൽ മറുപടിയുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യുപി കേരളമാകുന്നത് അപകടമല്ല, അതിനെ സ്വാഗാതം ചെയ്യുകയാണ് വേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
കേരളത്തെയും കേരളത്തിലെ ജനങ്ങളെയും ബിജെപി അപമാനിക്കുന്നത് ഇതാദ്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ മുൻപ് സൊമാലിയയോട് ഉപമിച്ചതായി സീതാറാം യെച്ചൂരി പറഞ്ഞു. നീതി ആയോഗ് റിപ്പോർട്ടുകളിൽ കേരളം ഏറ്റവും മുന്നിലും ഉത്തർപ്രദേശ് താഴെയുമാണ്. മതവിദ്വേഷമില്ലാത്തതിനാലാണ് കേരളം ഒരു ബിജെപി അംഗത്തെ പോലും തെരഞ്ഞെടുക്കാത്തതിരുന്നത്’- സീതാറാം യെച്ചൂരി പറഞ്ഞു