വാവ സുരേഷിന് വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ

വാവ സുരേഷിന് സി.പി.എം വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ. അഭയം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നൽകുകയെന്നും വാസവന്‍ പറഞ്ഞു. പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിടുന്ന സമയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു. ഈ അവസരത്തിലാണ് മന്ത്രി ഇക്കാര്യം അറിയച്ചത്.

ജനങ്ങളുടെ പ്രാര്‍ഥന മൂലമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിന് കഴിഞ്ഞ ദിവസങ്ങളിലാണ് ഓർമശക്തിയും സംസാരശേഷിയും തിരിച്ചുകിട്ടിയത്. ഇത് രണ്ടാം ജന്മമാണെന്നും അവസരോചിതമായി എല്ലാവരും ഇടപെട്ടതു കാരണമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും വാവ സുരേഷ് പറഞ്ഞു.