സമൂഹ മാധ്യമങ്ങളിലൂടെ പൊലീസുകാരെ വെല്ലുവിളിച്ച ഗുണ്ടാ നേതാവ് പല്ലന്‍ ഷൈജു പിടിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഷൈജുവിനെ കോട്ടയ്ക്കല്‍ പൊലീസ് അറസ്റ്റ്‌ചെയ്തത്. കാപ്പാ നിയമം ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്നും പല്ലന്‍ ഷൈജുവിനെ പുറത്താക്കിയിരുന്നു. കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെയുള്ള കേസില്‍ വാറന്റ് ഉണ്ടായിരുന്നു.
തൃശൂര്‍ കൊടകര സ്വദേശിയായ ഷൈജു 1998 ഓടെയാണ് പോക്കറ്റടിയില്‍ തുടങ്ങി ഗുരുതര ക്രമിനല്‍ കേസുകളിലേക്ക് കടന്നത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കുഴല്‍പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലന്‍ ഷൈജു.