ബിജെപിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ; കെ സുരേന്ദ്രൻ

ബിജെപിയുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തലെന്ന് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിരവധി തവണയാണ് കസറ്റംസിനെ വിളിച്ചത്. എം ശിവശങ്കറിന്റെ പുസ്‌തകം സർക്കാരിനെ വെള്ളപൂശാനാണ്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

‘ഏത് രീതിയിലാണ് സംസ്ഥാന സർക്കാർ സ്വർണ്ണ കള്ളക്കടത്ത് അട്ടിമറിക്കാൻ സന്നാഹങ്ങൾ ഒരുക്കി എന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. കീഴ്വഴക്കങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നത്. സർവീസ് ചട്ടങ്ങളെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ശിവശങ്കർ. ശിവശങ്കറിനെ സർവീസിൽ നിന്നും എത്രയും പെട്ടെന്ന് പിരിച്ചുവിടാനാണ് സർക്കാർ തയാറാവേണ്ടത്. സർക്കാരിനെ രക്ഷപ്പെടുത്താനുള്ള പുസ്‌തകമെന്ന് എഴുതിയിരിക്കുന്നത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും’- കെ സുരേന്ദ്രൻ.