വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി; തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക്

പാമ്പു കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് സുഖം പ്രാപിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തി. വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മുറിയിലേക്കു മാറ്റി. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂർണതോതിൽ തിരിച്ചുകിട്ടി. വൈകാതെ എഴുനേറ്റ് നടക്കാനുകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടേഴ്‌സ്.

വാവ സുരേഷ് കിടക്കയില്‍ എഴുന്നേറ്റിരിക്കുകയും എല്ലാ കാര്യങ്ങളും ഓര്‍മ്മിച്ച് പറയുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടേഴ്സ് പറഞ്ഞിരുന്നു. നല്ല രീതിജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പിനെ രാവിലെ മുതല്‍ കണ്ടുവെങ്കിലും നാട്ടുകാര്‍ക്ക് പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. കാല്‍ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്.യില്‍ സംസാരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതൽ ലഘുഭക്ഷണങ്ങള്‍ നല്‍കിത്തുടങ്ങി.