തനിക്കെതിരെ സ്വപ്‍ന മൊഴി നൽകിയത് പിന്നിൽ സമ്മർദ്ദമെന്ന് എം ശിവശങ്കർ. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലാണ് എം ശിവശങ്കറിന്റെ വിശദീകരണം. കേന്ദ്ര ഏജൻസികൾക്ക് നൽകിയ ആദ്യ മൊഴികളിൽ തന്റെ പേര് ഇല്ലായിരുന്നുവെന്നും എം ശിവശങ്കർ വ്യക്തമാക്കുന്നു.
അതേസമയം വളരെ നിരാശയുണ്ടാക്കുന്ന പരാമർശങ്ങളാണ് ശിവശങ്കർ പുസ്തകത്തിലെഴുതിയിരിക്കുന്നതെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചു. എല്ലാ കാര്യങ്ങളും ശിവശങ്കർ എഴുതിയിട്ടില്ല. ജനങ്ങളെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമമെന്നും സ്വപ്ന പറഞ്ഞു. ഒരു ഐ ഫോൺ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേത്. താൻ ചതിച്ചുവെന്ന് എങ്ങനെ ശിവശങ്കറിന് പറയാനാകും. ശിവശങ്കറിന്‍റെ സംഭാവനകൾക്ക് സമ്മാനമായിട്ടാണ് കോൺസുൽ ജനറൽ ഫോൺ നൽകിയതെന്നും സ്വപ്ന പറഞ്ഞു.