എസ് പി ദേശവിരുദ്ധരെ സംരക്ഷിക്കുന്ന പാര്‍ട്ടി; വിമര്‍ശവുമായി നദ്ദ

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ സമാജ്‌വാദി പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. സമാജ്‌വാദി പാര്‍ട്ടി ദേശ വിരുദ്ധരെ സംരക്ഷിക്കുകയാണെന്ന് നദ്ദ പറഞ്ഞു. ദേശ വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗൊരഖ്പുര്‍ ഹര്‍കത്ത് ഉള്‍ മുജാഹിദ്ദീന്‍ ആക്രമണത്തിന് കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പേരെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് സംരക്ഷിച്ചെന്നും നദ്ദ ആഞ്ഞടിച്ചു. രാംപൂരില്‍ സി ആര്‍ പി എഫ് ആക്രമിക്കപ്പെട്ടപ്പോഴും അഖിലേഷ് ഭീകരരെ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്ന് വൈകീട്ട് നദ്ദ ഉത്തര്‍പ്രദേശ് മൊറാദാബാദിലെത്തും. ഇതിന് മുന്നോടിയായാണ് അദ്ദേഹം സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.