കണ്ണൂരില്‍ മയക്കുമരുന്നുമായി 3 യുവാക്കള്‍ പിടിയില്‍

കണ്ണൂര്‍ ഉളിക്കലില്‍ മയക്കുമരുന്നുമായി 3 യുവാക്കള്‍ പിടിയില്‍. 110 മില്ലീ ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി കരിക്കോട്ടക്കരിയിലെ അഭിജിത് സെബാസ്റ്റ്യന്‍ ഏറ്റുപാറയിലെ നിധിന്‍ മാത്യു, നിബിന്‍ മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിട്ടി ഡി വൈ എസ് പി പ്രദീപന്‍ കണ്ണിപൊയിലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് സംഘത്തെ പിടികൂടിയത്. കാറില്‍ സിഗരറ്റ് പാക്കറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മയക്ക് മരുന്ന്. ബാംഗ്ലൂരില്‍ നിന്നാണ് എം ഡി എം എ വാങ്ങിയതെന്നാണ് പിടിയിലായവര്‍ പറഞ്ഞതെന്നും ഇതേ കുറിച്ച് അന്വേഷണം തുടങ്ങിയതായും ഉളിക്കല്‍ എസ് എച്ച് ഒ സുധീര്‍ കല്ലന്‍ പറഞ്ഞു.