രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം

രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം. 2020 ജനുവരി 30ന് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. തൃശൂർ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടി പുറപ്പെട്ട കുഞ്ഞൻ വൈറസ് നമ്മെളെയെല്ലാം നാല് ചുവരുകൾക്കുള്ളിൽ അടച്ചിട്ടു. പിന്നീട് ആശ്വാസമായി കൊവിഡ് വാക്സിനുമെത്തി. പക്ഷെ ആശങ്കയായി കൊവിഡ് കണക്കുകൾ ഇപ്പോഴും ഉയർന്നു നിൽക്കുന്നു. കഴിഞ്ഞ ദിവസത്തെ കണക്കിലും അരലക്ഷത്തിലധികം മലയാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.