ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രിമാരുമായി ഇന്ന് യോഗം നടത്തും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ കൊവിഡ് ഒമിക്രോണ്‍ സാഹചര്യം വിലയിരുത്തും. വാക്സിനേഷന് പുരോഗതി, ചികിത്സ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളും യോഗം വിലയിരുത്തും.
നിലവില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍. അതേസമയം കര്‍ണാടക ,മഹാരാഷ്ട്ര ,തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നുണ്ട്. കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയിലെ വാരാന്ത്യ കര്‍ഫ്യൂവും,തമിഴ്നാട്ടിലെ രാത്രികാല കര്‍ഫ്യൂവും ഒഴിവാക്കി.