കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണങ്ങള്‍; ഇന്ന് കോവിഡ് അവലോകനയോഗം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ വോണോയെന്ന കാര്യം ഇന്ന് ചേരുന്ന അവലോകനയോഗം ചര്‍ച്ച ചെയ്യും. പരിശോധനകളുടെ എണ്ണം കൂട്ടുക, പുതിയ മാനദണ്ഡങ്ങളുടെ പ്രായോഗികത തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്യും. നിലവില്‍ മൂന്ന് വിഭാഗമായി തിരിച്ചാണ് ജില്ലകളില്‍ കൊവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വിലയിരുത്തിയാകും മാറ്റങ്ങള്‍ ആവശ്യമാണോ എന്നു തീരുമാനിക്കുക.