വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ. നെയ്യാറ്റിൻകര പുലിയൂർ ശാലയിലാണ് സംഭവം. പുലിയൂർ ശാല പൊട്ടൻചിറ വാഴവിള കുഴി വീട്ടിൽ കുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പൊലീസ് നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഭാര്യയ്ക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടിൽ കലഹം പതിവായിരുന്നു. ഇന്നലെയും കുമാർ ഭാര്യയെയും കുട്ടികളെയും മർദിച്ചിരുന്നു.