ഒബിസി മോര്‍ച്ച നേതാവ് രണ്‍ജീത് വധക്കേസ്; കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലായേക്കും

ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച നേതാവ് രണ്‍ജീത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നു പൊലീസ്. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ സൂത്രധാരന്മാരില്‍ ഒരാളായ സക്കീര്‍ ഹുസൈനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇതുവരെ 23 പ്രതികളാണ് കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്ഡിപിഐ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ കേസിലെ മുഖ്യ ആസൂത്രകരില്‍ ഒരാളാണെന്നാണ് പൊലീസ് പറയുന്നത്. മണ്ണഞ്ചേരി കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയില്‍ മുഖ്യപങ്കുവഹിച്ചവര്‍ ഇനിയും അറസ്റ്റിലാകാന്‍ ഉണ്ട്.