സ്വാതന്ത്ര്യം എത്രമേല്‍ അമൂല്യമാണെന്ന തിരിച്ചറിവുണ്ടായി; യഥാര്‍ത്ഥ സ്‌നേഹിതര്‍ ആരെന്നതിന് ഉത്തരം കിട്ടി; ജയില്‍ അനുഭവം വിവരിച്ച് എം.ശിവശങ്കര്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ 59 ആം പിറന്നാള്‍ദിനത്തില്‍ ആദ്യമായി അദ്ദേഹം തന്റെ ജയില്‍ അനുഭവ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. കേസും ജയില്‍ വാസവും രണ്ട് വര്‍ഷം കൊണ്ട്, തന്നെ വലിയ പാഠങ്ങളാണ് പഠിപ്പിച്ചത്. സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവന്റെ വേദനയറിഞ്ഞു. സ്വാതന്ത്ര്യം എത്രമേല്‍ അമൂല്യമാണെന്ന തിരിച്ചറിവുണ്ടായി.യഥാര്‍ത്ഥ സ്‌നേഹിതര്‍ ആരെന്നതിന് ഉത്തരം കിട്ടി എന്നിങ്ങനെ നീണ്ട കുറിപ്പിലൂടെയാണ് എം ശിവശങ്കര്‍ രണ്ട് വര്‍ഷത്തെ അനുഭവങ്ങള്‍ പങ്കുവച്ചത്.

ഇത്തവണയും പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്ന് തന്റെ പിറന്നാള്‍ ഓര്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും എന്തിന് ആശംസ കേള്‍ക്കാന്‍ പോലും സ്വാതന്ത്യം ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് , പിറന്നാള്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിട്ടുണ്ടെങ്കിലും മുന്‍പ് പിറന്നാള്‍ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകള്‍ മാത്രമാണ് ഇത്തവണ പിറന്നാള്‍ ആശംസിച്ചതെന്നും ശിവശങ്കര്‍ പറയുന്നു