രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ സമാജ്‍വാദി പാർട്ടിയിൽ ചേർന്നു

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ധർമേന്ദ്ര പ്രതാഭ് സിംഗ് സമാജ് വാദി പാർട്ടിയിൽ ചേർന്നു. കഴിഞ്ഞ ദിവസമാണ് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും സംസ്ഥാന നേതാക്കളുടേയും സാന്നിധ്യത്തിൽ ധർമേന്ദ്ര പ്രതാഭ് സിംഗ് പാർട്ടിയിൽ അംഗത്വമെടുത്തത്. ഉത്തർ പ്രദേശിലെ പ്രതാഭ് ഘട്ട് സ്വദേശിയാണ് ധർമേന്ദ്ര പ്രതാഭ് സിംഗ്.

സമാജ്‍വാദി പാർട്ടിയുടെ നയങ്ങളിലും ആകൃഷ്ടനായാണ് ധർമേന്ദ്ര പ്രതാഭ് സിംഗ് പാർട്ടിയിൽ അംഗത്വമെടുത്തതെന്നും അദ്ദേഹത്തിന്റെ വരവ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമാജ്‍വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം ധർമേന്ദ്രയെ പ്രയോജനപ്പെടുത്താനാണ് പാർട്ടിയുടെ തീരുമാനിച്ചിരിക്കുന്നത്.