രാജ്യ പുരോഗതിയിലാണ് നമ്മുടെ പുരോഗതി : പ്രധാനമന്ത്രി

ജനങ്ങളുടെ പുരോഗതി രാജ്യത്തിന്റെ പുരോഗതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ആസാദി കേ അമൃത് മഹോത്സവ്’ ദേശീയ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി. രാഷ്ട്രം നമ്മിലും, നമ്മൾ രാഷ്ട്രത്തിലും നിലനിൽക്കുന്നു എന്ന തിരിച്ചറിവാണ് പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിൽ രാജ്യത്തിൻറെ ശക്തിയായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്ന് കോടിക്കണക്കിന് ഇന്ത്യക്കാർ “സുവർണ്ണ ഭാരതത്തിന്” തറക്കല്ലിടുകയാണ്. നമ്മുടെ സ്വപ്നങ്ങളും രാജ്യത്തിന്റെ സ്വപ്നങ്ങളും വ്യത്യസ്തമല്ല, വ്യക്തിപരമായ നേട്ടങ്ങളും രാജ്യത്തിന്റെ നേട്ടങ്ങളും വ്യത്യസ്തമല്ല. നമ്മുടെ പുരോഗതി രാജ്യത്തിന്റെ പുരോഗതിയിലാണ്” പ്രധാനമന്ത്രി പറഞ്ഞു.