കോട്ടയത്തെ കൊലപാതകം പൊലീസിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുന്നു. ഗുണ്ടകൾക്ക് സി പി ഐ എം സംരക്ഷണം നൽകുന്നു. പൊലീസിനെ നിയന്ത്രിക്കുന്നത് പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോട്ടയത്തെ കൊലപാതകത്തിന് പിന്നിൽ ലഹരി സംഘങ്ങൾക്കിടയിലെ കുടിപ്പകയെന്ന് പൊലീസ്. ഗുണ്ടയായ സൂര്യന്റെ സംഘം ജോമോന്റെ സംഘത്തെ മർദിച്ചിരുന്നു. ഷാൻ ബാബുവിനെ കൊലപ്പെടുത്തിയത് സൂര്യനുമായി സൗഹൃദമുണ്ടായിരുന്നത് കൊണ്ടാണെന്നും കോട്ടയം എസ് പി ഡി ശിൽപ വ്യക്തമാക്കി.