കുടുംബ ബന്ധവും മത വിശ്വാസവും തകർത്താലെ കമ്മ്യൂണിസം വിജയിക്കൂ എന്ന തെറ്റായ ധാരണയാണ് ചിലർക്കെന്ന് പി സി ജോർജ്

മത വിശ്വാസം തകർക്കുക, കുടുംബ ബന്ധം തകർക്കുക എന്ന ലക്ഷ്യമാണ് ചിലർക്കുള്ളതെന്നും ഇതിന് പിന്നൽ ആരെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്ന് പി സി ജോർജ്. ബിഷപ്പിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ മുതല്‍ അദ്ദേഹത്തെ പിന്തുണച്ചു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സമയത്ത് ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. കുറ്റാരോപിതനായ സാഹചര്യങ്ങളില്‍ തനിക്കൊപ്പം നിന്നതിന് നന്ദി പറയാനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വീട്ടിലെത്തിയത് അതിലുപരി മറ്റൊന്നുമില്ലെന്ന് പി സി ജോർജ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ സ്നേഹപ്രകടനത്തിന് നന്ദിയുണ്ട്. ഒരു നന്ദിയുള്ളവനാണ് പിതാവെന്ന് ഇതിലൂടെ എനിക്ക് ബോധ്യമായി. കുടുംബ ബന്ധം തകർത്ത് മത വിശ്വാസം തകർത്താലെ കമ്മ്യൂണിസം വിജയിക്കൂ എന്ന തെറ്റായ ധാരണയാണ് ഇതിനൊക്ക കാരണം. ഫ്രാങ്കോ പിതാവ് മോശ സ്വഭാവമുള്ളയാളെന്ന് പറഞ്ഞാൽ സഭയുടെ വിശ്വാസം തന്നെ നഷ്ടപ്പെടില്ലേ. അദ്ദേഹം തെറ്റ് ചെയ്‌തെന്ന് പറഞ്ഞാൽ ക്രിസ്ത്യൻ സഭയ്ക്ക് തന്നെ പരാജയം ഉണ്ടാകും. അതാണ് അവർ ആഗ്രഹിച്ചതെന്നും പി സി ജോർജ് പറഞ്ഞു.