കോവിഡ് വ്യാപനം; സ്‌കൂളുകള്‍ അടക്കണോ..? തീരുമാനം നാളെ

സംസ്ഥാനത്ത് കോവിഡ് – ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. നാളെ നടക്കുന്ന കോവിഡ് അവലോകന യോഗത്തില്‍ സ്‌കൂളുകളുടെ കാര്യം ചര്‍ച്ച ചെയ്യും. സാങ്കേതി വിദഗ്ധരുമായി തീരുമാനിച്ച ശേഷം തീരുമാനം അറിയിക്കും.

സ്‌കൂളുകള്‍ ഇപ്പോഴുള്ള പോലെ തുടരണോ അതല്ല, ബാച്ചുകളായി നടത്തണോ, പരീക്ഷ നടത്തിപ്പ്, വാക്സിനേഷന്‍ തുടങ്ങിവയ്‌ക്കെല്ലാമുള്ള തീരുമാനം നാളെ അറിയിക്കും. അതേസമയം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍് കൂടുതല്‍ നിയന്ത്രണം വേണോ എന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടായേക്കും.