യുപി തൊഴിൽമന്ത്രി രാജിവച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു

ഉത്തർപ്രദേശിൽ തൊഴിൽമന്ത്രി രാജിവച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ബിഎസ്പി വിട്ട് ബിജെപിയിലെത്തിയ സ്വാമിപ്രസാദ് മൗര്യയാണ് രാജിവച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് തീരുമാനം. 10 ശതമാനം സിറ്റിംഗ് എംഎൽഎമാർക്കും മന്ത്രിമാർക്കും സീറ്റ് നിഷേധിക്കാനുള്ള തീരുമാനം ബിജെപിക്കുണ്ടായിരുന്നു. സ്വാമിപ്രസാദ് മൗര്യയുടെ പേരും ഇതിൽ പരിഗണിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് രാജിയെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു.