ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി കൂടുതൽ താരങ്ങൾ

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി കൂടുതൽ താരങ്ങൾ രംഗത്ത്. ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് ,കുഞ്ചാക്കോ ബോബൻ, നീരജ് മാധവ്, ആഷിഖ് അബു തുടങ്ങി നിരവധി സിനിമാപ്രവർത്തകർ പിന്തുണ അറിയിച്ചു.

അന്ന ബെൻ, ഐശ്വര്യ ലക്ഷ്‍മി, നിമിഷ സജയൻ, ആര്യ, റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ തുടങ്ങിയ താരങ്ങളാണ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നടിയെ പിന്തുണച്ച് രംഗത്തെത്തിയത്. ആക്രമണത്തിനു ശേഷം താൻ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ചും അതിന് ആളുകൾ നൽകുന്ന പിന്തുണയെക്കുറിച്ചും നടി തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ തുറന്നുപറഞ്ഞിരുന്നു.