സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിൻ നാളെ ആരംഭിക്കും. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവർക്കും കരുതൽ ഡോസ് വാക്സിൻ നൽകും. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാനാകുകയെന്നും മന്ത്രി വ്യക്തമാക്കി. കരുതൽ ഡോസിനായുള്ള ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും. നേരിട്ടും ഓൺ ലൈൻ ബുക്കിംഗ് വഴിയും വാക്സിനെടുക്കാം. ഒമിക്രോൺ സാഹചര്യത്തിൽ ഈ വിഭാഗക്കാരിൽ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതൽ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.