ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എസ് രാജേന്ദ്രനെന്ന് കോടിയേരി

എസ് രാജേന്ദ്രൻ വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എസ് രാജേന്ദ്രനാണ്. എല്ലാ കാര്യങ്ങളും പാർട്ടി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ അറിയിച്ചു. നടപടി ഉണ്ടാവില്ലെന്ന് നേതൃത്വം ഉറപ്പ് നല്‍കാത്തതാണ് കാരണമെന്നാണ് സൂചന. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം വിട്ടുനില്‍ക്കുന്നെന്നാണ് രാജേന്ദ്രന്റെ വിശദീകരണം. കുമളിയിലാണ് ജില്ലാ സമ്മേളനത്തിന്റെ തുടക്കം.