ഭരണഘടനയ്ക്ക് അനുസൃതമായ പ്രതികരണങ്ങൾ മാത്രമേ പ്രതീക്ഷിക്കാവൂ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് മറുപടിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനയ്ക്ക് അനുസൃതമായ പ്രതികരണങ്ങൾ മാത്രമേ പ്രതീക്ഷിക്കാവൂ. ഒരു വിവാദങ്ങളോടും പ്രതികരിക്കാനില്ല. ഭരണഘടനയും നിയമവും മനസിലാക്കി വേണം എല്ലാവരും പ്രതികരിക്കാൻ. ചാൻസലർ വിവാദത്തിൽ പുതുതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലകൾ ബാഹ്യ സമ്മർദ്ദങ്ങൾക്ക് കീഴ്‌പ്പെടാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഗവർണർ തന്റെ പദവി ദുരുപയോഗം ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു. വിമർശനങ്ങൾക്ക് അതീതനാണെന്ന ധാരണ ഗവർണർ മാറ്റണം. ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെങ്കിൽ ഗവർണർ നിയമനടപടി നേരിടേണ്ടി വരും. വൈസ് ചാൻസലറുടെ ചെവിയിൽ പറയേണ്ടതല്ല നിയമ വിഷയങ്ങളെന്നും വി ഡി സതീശൻ പറഞ്ഞു.