പ്രതിപക്ഷത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻ

സിൽവർ ലൈൻ പദ്ധതിയിൽ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹൈ സ്പീഡ് റെയിൽ പ്രഖ്യാപിച്ച് യു ഡി എഫ് തന്നെ കെ റെയ്‌ലിനെ എതിർക്കുന്നത് ഇരട്ടത്താപ്പ്. പ്രതിപക്ഷത്തിന്റെ പ്രതിലോമ രാഷ്ട്രീയത്തെ പരാജപ്പെടുത്തൻ സിപിഐഎം പ്രചാരണം നടത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐഎം മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ വിമർശന പരാമർശം.