വയനാട് അമ്പലവയലില്‍ വയോധികനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

വയനാട് അമ്പലവയലില്‍ വയോധികനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 68 കാരനായ മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ അമ്പലവയല്‍ പൊലീസില്‍ കീഴടങ്ങി. അമ്പലവയല്‍ ആയിരംകൊല്ലിക്ക് സമീപമാണ് സംഭവം. വയോധികന്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കുട്ടികള്‍ പൊലീസില്‍ മൊഴി നല്‍കിയത്. മുഹമ്മദിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു പെണ്‍കുട്ടികളുടെ കുടുംബം.