ആലപ്പുഴയിലെ ബിജെപി നേതാവ് രൺജീത് വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാൾ പിടിയിലെന്ന് സൂചന. ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ എസ് ഡിപിഐ പ്രവർത്തകനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. രൺജീത് കൊലക്കേസിൽ സംസ്ഥാനത്തിന് പുറത്തുനടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളിൽ ഒരാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബൈക്കിലെത്തിയ 12 അംഗം സംഘത്തിൽ ഉൾപ്പെട്ടയാളെന്നാണ് കസ്റ്റഡിലുള്ളതെന്നാണ് വിവരം.അന്വേഷണസംഘം ഇതര സംസ്ഥാനങ്ങളിലെ എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ അന്വേഷണം തുടരുകയാണ്.