ശബരിമലയിൽ നടവരവ് 78.93 കോടി രൂപ

ശബരിമലയിൽ നടവരവ് 78.93 കോടി രൂപയെന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ്. കഴിഞ്ഞ സീസണിൽ ശബരിമലയിൽ വരുമാനം 8.39 കോടി രൂപ മാത്രമായിരുന്നു. ഈ സീസണിൽ ഇതുവരെ 10.35 ലക്ഷം ഭക്തർ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും .