പിടി തോമസ് എംഎല്‍എയുടെ സംസ്കാര ദിവസം തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് കൗൺസിലർമാർ ക്രിസ്തുമസ് ആഘോഷിച്ച സംഭവത്തിൽ കെപിസിസി തൃശൂർ ഡിസിസിയോട് വിശദീകരണം തേടി. വ്യാഴാഴ്ച്ച രാവിലെയായിരുന്നു ആഘോഷം.വിവാദമായതോടെയാണ് കെപിസിസി വിശദീകരണം തേടിയത്.
കൊച്ചിയിലും സമാനമായ സംഭവമുണ്ടായി. പിടി തോമസ് എംഎല്‍എയുടെ മരണത്തിലെ ദുഖാചരണത്തിനിടെ കാക്കനാട് സിവില്‍ സ്റ്റേഷനിലെ ജീവനക്കാരാണ് ക്രിസ്തുമസ് ആഘോഷിച്ചത്. സംഭവമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെ ആഘോഷം നിര്‍ത്തിവച്ചു. കളക്ട്രേറ്റിലെ ട്രഷറി ജീവനക്കാരാണ് വെള്ളിയാഴ്ച ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്. പിടി തോമസ് എംഎൽഎയോടുള്ള ആദരസൂചകമായി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തൃക്കാക്കര മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ചിരുന്നു.