തൃശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ

തൃശൂർ പുഴയ്ക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തൃശൂർ വരിയം സ്വദേശികളായ മേഘ (22), ഇമ്മാനുവേൽ (25), എന്നിവരാണ് കസ്റ്റഡിയിലായത്. ഇമ്മാനുവലിന്റെ സുഹൃത്തും കസ്റ്റഡിയിലാണ്. യുവതി ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കനാലിലൂടെ ഒഴുകി വന്നതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.