രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ

വയനാട് എം.പി. രാഹുല്‍ ഗാന്ധി  കേരളത്തിലെത്തി. കോഴിക്കോട് ജില്ലയില്‍   വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ആദ്യം ഈങ്ങാപ്പുഴയിലേക്ക് പോകും. മുൻ എംഎൽഎ മോയിന്‍കുട്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കും. തുടർന്ന് രാഹുൽ ബ്രിഗേഡിന്‍റെ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്യും. ശേഷം അദ്ദേഹം വയനാട്ടിലേക്ക് പോകും.