മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയുമായി രഥഘോഷയാത്ര ആറന്മുളയിൽ നിന്ന് പുറപ്പെട്ടു. വിവിധയിടങ്ങളിലെ സ്വീകരണത്തിന് ശേഷം 25 ന് പമ്പയിൽ എത്തുന്ന തകയങ്കി ശരംകുത്തിയിൽ നിന്ന് ആചാരപൂർവം സന്നിധാനത്തേക്ക് ആനയിക്കും. ശനിയാഴ്ച വൈകിട്ടാണ് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. 26 ന് മണ്ഡല പൂജക്ക് ശേഷം ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉൽസവത്തിനായി ശബരിമല നട മുപ്പതാം തീയതി വൈകിട്ടാണ് വീണ്ടും തുറക്കുക.