ശൈശവ വിവാഹ ഭേഭഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. നിലവിൽ പ്രസിദ്ധപ്പെടുത്തിയ പ്രതിദിന നടപടി സൂചികയിൽ ബിൽ ഇടം പിടിച്ചിട്ടില്ലെങ്കിലും അവസാന നിമിഷം അജണ്ട ഭേഭഗതിപ്പെടുത്തിയാകും സർക്കാർ ബിൽ ഇന്ന് സഭയിൽ എത്തിക്കുക.
സ്ത്രീകളുടെ വിവാഹപ്രയം 21 ആക്കുന്ന നടപടികളുടെ ഭാഗമാണ് ബിൽ അവതരണം. ബില്ലിനെ എതിർക്കും എന്നാണ് പ്രതിപക്ഷപാർട്ടികളിൽ ഭൂരിപക്ഷവും നിലപാട് സ്വീകരിച്ചിട്ടുള്ളത്. 12 എം.പി മാരുടെ സസ്‌പെൻഷൻ വിഷയത്തിൽ കേന്ദ്രസർക്കാർ വിളിച്ച ചർച്ചയും ഇന്നാണ് നടക്കുക