ഛത്തീസ്ഗഡിൽ രണ്ട് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ഗൊണ്ടേറാസ് വനത്തിന് സമീപം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു. തലയ്ക്ക് 6 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന നക്സലുകലാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിന് ശേഷം നടത്തിയ തെരച്ചിലിൽ വനിതാ കേഡർമാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

ഇന്ന് പുലർച്ചെ 5:30 ഓടെയാണ് ഗൊണ്ടേറാസ് കാട്ടിൽ ഒളിച്ചിരുന്ന നക്‌സലൈറ്റുകളും ദന്തേവാഡ ഡി.ആർ.ജിയും തമ്മിൽ വെടിവയ്പ്പ് നടന്നത്.