ശശി തരൂർ എം പി യുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് വ്യവസായ മന്ത്രി പി രാജീവ്. വികസന കാര്യത്തിൽ കക്ഷിരാഷ്ട്രീയം മാറ്റിവയ്ക്കണമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനങ്ങള്‍ക്കിടെയും നിലപാടിലുറച്ച് ശശി തരൂര്‍. ചില കാര്യങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവച്ച് വളര്‍ച്ചക്കൊപ്പം നില്‍ക്കേണ്ടത് അനിവാര്യമെന്ന് ശശി തരൂര്‍ പറഞ്ഞു.
അതേസമയം ശശി തരൂരിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. കോൺഗ്രസ് ഹൈക്കമാൻഡ് തരൂരിനെ പാർട്ടി അച്ചടക്കം പഠിപ്പിക്കണം, അല്ലാതെ അദ്ദേഹവുമായി മുന്നോട്ട് പോകാനാവില്ല. കോൺഗ്രസും യുഡിഎഫും കെ റെയിലിനെതിരെ നിലപാട് എടുക്കുമ്പോൾ ഞാൻ ഇതിനെക്കുറിച്ച് പഠിക്കട്ടെ എന്നു പറഞ്ഞാൽ എങ്ങനെയാണ്. സർക്കാരിനെ സഹായിക്കാനുള്ള ഗൂഢനീക്കമായി മാത്രമേ ഇതിനെ കാണാനാവൂ എന്നും മുല്ലപ്പള്ളി പറഞ്ഞു.