പത്തു ദിവസത്തേക്ക് ആരും ചിരിക്കരുത്; കിമ്മിന്റെ പുതിയ നിയമം

ഉത്തരകൊറിയയിൽ പത്തു ദിവസത്തേയ്ക്കു ജനങ്ങൾ ചിരിക്കുന്നത് നിരോധിച്ചു. രാജ്യത്തിന്റെ മുൻ ഭരണാധികാരിയും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇലിന്റെ 10–ാം ചരമവാർഷികത്തോട്  അനുബന്ധിച്ചാണ് ഭരണകൂടത്തിന്റെ ഉത്തരവ്.

പത്തു ദിവസത്തെ ദുഃഖാചരണത്തോട് അനുബന്ധിച്ച് ഉത്തര കൊറിയക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളിൽ ഒന്നാണ് ചിരി നിരോധനം.