ജിന്നയുടെ ലീഗിന്റെ പ്രവർത്തന ശൈലി മുസ്ലീം ലീഗ് പിന്തുടരുന്നു:കോടിയേരി ബാലകൃഷ്ണൻ

മുസ്ലീം ലീഗിനെതിരെ ഗുരുതര വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലീം ലീഗിനെ ജിന്ന ലീഗിനോട് ഉപമിച്ചുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്റെ പരാമർശം.

കോഴിക്കോട്ടെ റാലിയിൽ പച്ചയ്ക്ക് വർഗീയത പറഞ്ഞത് അതിന് തെളിവാണെന്നും 1946ൽ ബംഗാളിനെ വർഗീയ ലഹളയിലേക്ക് നയിച്ചത് ലീഗാണെന്നും കോടിയേരി ആരോപിച്ചു.