അധികാരത്തിലെത്തിയാൽ ഉത്തരാഖണ്ഡിലെ സ്ത്രീകൾക്ക് 1000 രൂപ:അരവിന്ദ് കെജ്‌രിവാൾ.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ ഉത്തരാഖണ്ഡിലെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും 1000 രൂപ നൽകുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ.

“സംസ്ഥാനത്തെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും ഞങ്ങൾ പ്രതിമാസം 1,000 രൂപ നൽകും.” ഉത്തരാഖണ്ഡിലെ കാശിപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു. ഞങ്ങൾ നിങ്ങൾക്ക് ജോലി നൽകും (ഞങ്ങൾ അധികാരത്തിൽ വന്നാൽ) ആളുകൾക്ക് എങ്ങനെ ജോലി നൽകണമെന്ന് എനിക്കറിയാം” കെജ്‌രിവാൾ കൂട്ടിച്ചേർത്തു