ഹൈക്കോടതിക്ക് മുമ്പിൽ യഥാർത്ഥ പ്രശ്നങ്ങൾ എത്തിയിട്ടില്ല:വി.ഡി സതീശൻ

കണ്ണൂർ വിസി നിയമന വിവാദത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി വിഷയമാക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈക്കോടതിക്ക് മുമ്പിൽ യഥാർത്ഥ പ്രശ്നങ്ങൾ എത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ പുറത്ത് വരുന്നതിന് മുമ്പ് നൽകിയ ഹർജിയാണിതെന്നും അദ്ദേഹം പറഞ്ഞു.  പുതിയ സാഹചര്യങ്ങൾ കൂടി കോടതി പരിഗണിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.